---
title: "വാരം യുപി സ്കൂ‌ളിലെ അധ്യാപകർ നൽകിയ പരാതിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരിട്ട് അന്വേഷണം നടത്തി"
english_title: "Education Minister V Sivankutty directly investigated the complaint filed by teachers of Waram UP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307879/Education Minister V Sivankutty directly investigated the complaint filed by teachers of Waram UP School"
published_at: "2025-08-11T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899d6887d4ab_Screenshot_20250811_170543_Samsung_Internet.jpg"
keywords: []
---

# വാരം യുപി സ്കൂ‌ളിലെ അധ്യാപകർ നൽകിയ പരാതിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരിട്ട് അന്വേഷണം നടത്തി

> **Lead Summary:** കണ്ണൂർ: വാരം യുപി സ്കൂ‌ളിലെ അധ്യാപകർ നൽകിയ പരാതിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരിട്ട് അന്വേഷണം നടത്തി. നിയമന അംഗീകാരവും ശമ്പളവുമായി ബന്ധപ്പെട്ടായിരുന്നു അധ്യാപകരുടെ പരാതി.

## Article Content

കണ്ണൂർ: വാരം യുപി സ്കൂ‌ളിലെ അധ്യാപകർ നൽകിയ പരാതിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരിട്ട് അന്വേഷണം നടത്തി. നിയമന അംഗീകാരവും ശമ്പളവുമായി ബന്ധപ്പെട്ടായിരുന്നു അധ്യാപകരുടെ പരാതി.

മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ പരാതി കിട്ടിയ ഉടനെ കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി വിശദീകരണം തേടി. ഒരു ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനും നിർദേശിച്ചു.

9 വർഷമായി സ്കൂളിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും നിയമനമോ ശമ്പളമോ ലഭിച്ചിട്ടില്ലെന്നാണ് അധ്യാപകർ ഉന്നയിച്ച പരാതി. സ്കൂൾ മാനേജ്മെന്റിനോട് മന്ത്രി വിശദീകരണം തേടി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307879/Education Minister V Sivankutty directly investigated the complaint filed by teachers of Waram UP School)